സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 89,480 രൂപയാണ്. ഗ്രാമിന് 11,185 രൂപ. നവംബർ 5 നു രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്ത് 93000 രൂപയ്ക്ക് പുറത്ത് നൽകേണ്ടിവരും. രാജ്യാന്തര സ്വർണവില ഔൺസിന് 4,001 ഡോളർ എന്ന നിരക്കിൽ തുടരുകയാണ്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 12,202 രൂപയും, പവന് 97,616 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,152 രൂപയും പവന് 73,216 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 165 രൂപയും കിലോഗ്രാമിന് 1,65,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
















