കൊച്ചി: ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി സൊല്യൂഷന്‍സ് ബിസിനസ്സ് രണ്ടാം നിരയിലും മൂന്നാം നിരയിലും ഉൾപ്പെടുന്ന നഗരങ്ങളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയുടെ അടിസ്ഥാനത്തില്‍ ശക്തമായ ഇരട്ട അക്ക വളര്‍ച്ച നേടി. ഉത്സവ കാലം ഇതിന്റെ ആക്കം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഡിജിറ്റല്‍, ഓഫ് ലൈൻ ചാനലുകളിലുടനീളം ഗാര്‍ഹിക സുരക്ഷാ പരിഹാരങ്ങള്‍ക്കായുള്ള ആവശ്യകതയും വര്‍ദ്ധിച്ചു.
മെട്രോ നഗരങ്ങള്‍ക്കപ്പുറത്തേക്ക് ഉപഭോക്തൃ ആവശ്യകതയിലെ നിര്‍ണായക മാറ്റത്തെ പ്രതിഫലിപ്പിക്കുന്ന ഈ വളര്‍ന്നുവരുന്ന വിപണികള്‍ ഇപ്പോള്‍ ബിസിനസിന്‍റെ മൊത്തം വരുമാനത്തിന്‍റെ ഏകദേശം 30 ശതമാനം സംഭാവന ചെയ്യുന്നു. നിലവില്‍ വര്‍ഷം തോറും 20 ശതമാനം എന്ന നിലയില്‍ വളരുന്ന ഈ ബിസിനസ്സ് 4,500-ലധികം ടച്ച്പോയിന്‍റുകളുടെ റീട്ടെയില്‍, സേവന ശൃംഖല, ശക്തമായ ഡിജിറ്റല്‍ സാന്നിധ്യം, സര്‍ട്ടിഫൈഡ് സേഫുകള്‍, ലോക്കറുകള്‍, കണക്റ്റഡ് സര്‍വൈലന്‍സ് സൊല്യൂഷന്‍സ് എന്നിവയുടെ പോര്‍ട്ട്ഫോളിയോ എന്നിവ ഉപയോഗിച്ച് ഇന്ത്യന്‍ വീടുകളെ വേഗത്തില്‍ നവീകരിക്കുന്നു .
നഗരവല്‍ക്കരണം, 2024-ല്‍ ഗാര്‍ഹിക സാമ്പത്തിക ആസ്തികളില്‍ 14.5ശതമാനം വര്‍ദ്ധനവ്, ഓണ്‍ലൈന്‍ ഉത്സവ വില്‍പ്പനയില്‍ 30 ശതമാനം വര്‍ദ്ധനവ് തുടങ്ങിയ മാക്രോ ഇക്കണോമിക് അനുകൂല ഘടകങ്ങളാണ് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍. ഇ-കൊമേഴ്സ് കയറ്റുമതി 1.2 ലക്ഷം കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി വീട് നിര്‍മിക്കുന്നവര്‍ ആധുനിക ഇന്‍റീരിയറുകള്‍ക്കൊപ്പം ചേര്‍ന്ന് പോകുന്ന ലോക്കറുകള്‍ക്കും ജ്വല്ലറികള്‍ ബിഐഎസ് സര്‍ട്ടിഫൈഡ് സേഫുകള്‍ക്കും സ്ഥാപനങ്ങള്‍ മോഡുലാര്‍ സ്ട്രോംഗ് റൂം സൊല്യൂഷനുകള്‍ക്കും മുന്‍ഗണന നല്‍കുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികളുമായി പൊരുത്തപ്പെടുന്ന സ്മാര്‍ട്ട്, അനുയോജ്യമായ, ഡിസൈന്‍-ഫോര്‍വേഡ് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് ശ്രമിക്കുന്നു. റെഗുലേറ്ററി വിന്യാസവും ഉപഭോക്തൃ വിശ്വാസവും ഉറപ്പാക്കുന്നതിന് പോര്‍ട്ട്ഫോളിയോയിലുടനീളം ബിഐഎസ്, ഐഎസ്ഐ സര്‍ട്ടിഫിക്കേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
















