എറണാകുളം: കോതമംഗലത്തെ നെല്ലിക്കുഴിയിലുള്ള ഇന്ദിരാഗാന്ധി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ ഹോസ്റ്റൽ മുറിയിൽ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം സ്വദേശിനിയായ നന്ദന ഹരി (19) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് നന്ദനയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. പരീക്ഷാ സംബന്ധമായ സ്റ്റഡി ലീവായതിനാൽ ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥികൾ വീടുകളിലേക്ക് പോയിരുന്നു. ഈ സമയത്ത് മുറിയിലെത്തിയ റൂംമേറ്റ്, വാതിൽ തുറക്കാത്തതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് നന്ദനയെ തൂങ്ങിയ നിലയിൽ കണ്ടത്.
















