ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 5 മണിക്കാണ് സംഭവം. നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സമുദ്രത്തില്‍ 10 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതേത്തുടര്‍ന്ന് മേഖലയില്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഒരു മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ തീരമേഖലയില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
STORY HIGHLIGHT : earthquake-in-japan-67-magnitude-recorded-on-the-richter-scale
















