അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും. തമിഴ്നാട് കർണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. നാളെ വൈകീട്ട് 6 മണി മുതൽ കർണാടകയിലേക്കും ചെന്നൈയിലേക്കുമുള്ള സർവീസ് നിർത്തിവെയ്ക്കാനാണ് തീരുമാനം. സാമ്പത്തിക നഷ്ടം സഹിക്കാൻ കഴിയുന്നില്ലെന്ന് വാഹന ഉടമകൾ വ്യക്തമാക്കി. പണിമുടക്ക് ആരംഭിക്കുന്നതോടെ ബെംഗളൂരു – ചെന്നൈയിലേയ്ക്കുള്ള യാത്രക്കാർ വലയും.
ടൂറിസ്റ്റ് ബസുകൾക്ക് നേരെ അന്യായമായി പിഴ ചുമത്തുകയും നികുതി ഈടാക്കുകയും ചെയ്യുന്നു. വാഹനങ്ങൾ സീസ് ചെയ്തുകൊണ്ടുപോകുന്ന അവസ്ഥയുണ്ടാകുന്നുവെന്നും വാഹന ഉടമകൾ പറയുന്നു. ഇതിനെതിരെ നടപടി ഉണ്ടാകണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്നാട്ടിലും കര്‍ണാടകയിലുമടക്കം അന്യായമായ നികുതി ചുമത്തുകയാണെന്നാണ് ആരോപണം. കേരളത്തിൽ നിന്ന് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നായി ബെംഗളൂരുവിലേക്കടക്കം നിരവധി സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്.
Inter-state tourist buses from Kerala to go on strike from tomorrow
















