കൊച്ചി കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് യുവാവ് കായലിൽ ചാടി. ഇടക്കൊച്ചി സ്വദേശിയായ ശ്രീരാഗ് ആണ് സുഹൃത്തുക്കൾക്ക് ഒപ്പം ബൈക്കിലെത്തിയ ശേഷം കായലിൽ ചാടിയത്. പോളിടെക്നിക് വിദ്യാർഥിയാണ് യുവാവ്. സ്ഥലത്ത് ഫയർ ഫോഴ്സും പൊലീസും എത്തിയിട്ടും യുവാവിനാണ് തിരച്ചിൽ നടത്താത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് തിരച്ചിൽ വൈകിച്ചിരുന്നത്. എന്നാൽ നാട്ടുകാരുടെ വാഹനങ്ങളടക്കം തടഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിന് പിന്നാലെ നാല് മണിക്കൂർ വൈകി തിരച്ചിൽ തുടങ്ങി. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ ആണ് തിരച്ചിൽ നടക്കുന്നത്. പക്ഷെ വെളിച്ചമടക്കമുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ തിരച്ചിൽ നടത്തുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്.
STORY HIGHLIGHT : Polytechnic student jumps into lake from kochi Kannangat bridge
















