ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലുള്ള തെക്കൻ ഗാസയിലെ റഫായിലെ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്ന ഹമാസ് സേനാംഗങ്ങൾ ഇസ്രയേലിന് കീഴടങ്ങില്ലെന്ന് ഫലസ്തീൻ സംഘടന അറിയിച്ചു. ഈ വിഷയത്തിൽ മധ്യസ്ഥ രാജ്യങ്ങൾ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആയുധം വെച്ച് കീഴടങ്ങിയാൽ ഗാസയുടെ മറ്റു ഭാഗങ്ങളിലേക്ക് പോകാൻ അനുവദിക്കാമെന്നാണ് ഇസ്രയേൽ നിലപാട്. റഫായിലുള്ള ഹമാസുകാർ തങ്ങളുടെ ആയുധങ്ങൾ ഇസ്രയേലിന് കൈമാറിയാൽ മതിയെന്ന ഒരു ശുപാർശ ഈജിപ്ത് മുന്നോട്ട് വെച്ചിട്ടുണ്ട്.
ഏകദേശം 200 ഹമാസ് സേനാംഗങ്ങളാണ് റഫായിലെ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്നതെന്നാണ് വിവരം.
ഈ ഹമാസ് സേനാംഗങ്ങൾ ഇസ്രയേലിനു കീഴടങ്ങുന്നത് ഹമാസിനെ നിരായുധീകരിക്കുന്നതിനുള്ള വെടിനിർത്തൽ കരാർ വ്യവസ്ഥ നടപ്പാക്കാനുള്ള നിർണായക ചുവടുവയ്പാകുമെന്ന് യു.എസ്. പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു.
















