ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പാല്യാട്ട് മുക്ക്–തുണ്ടിയിൽമുക്ക് കോൺക്രീറ്റ് റോഡ് വൈസ് പ്രസിഡൻറ് പി.കെ. ആയിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് നൊച്ചാട്ട് കുഞ്ഞബ്ദുള്ള ചടങ്ങിന് അധ്യക്ഷത വഹിച്ചു.
നാളുകളായി പ്രദേശവാസികൾ നേരിടുന്ന യാത്രാസമസ്യകൾക്കുള്ള സ്ഥിരപരിഹാരമായി പുതിയ റോഡ് മാറുമെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. കെ.എം. വേണുമാസ്റ്റർ, നൗഫൽ ബാഖവി പി.കെ., അഷ്റഫ്, കെ.എം.സി. തങ്ങൾ, രാജീവൻ കാമ്പ്രത്ത്, കെ.സി. മൊയ്തു പാല്യാട്ട്, അബ്ദുല്ല ജമാൽ ടി., സൂപ്പി മുണ്ടോത്ത്, അബുലൈസ് കെ., മുഹമ്മദലി ടി., അബ്ദു റഹ്മാൻ പനോളി, അസ്മിറ, ജമീല എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
















