വടകര: യുഡിഎഫ്–ആർഎംപിഐ നേതൃത്വത്തിൽ വടകര മുനിസിപ്പൽ പരിധിയിൽ സംഘടിപ്പിച്ച ജനമുന്നേറ്റ യാത്ര കൊയിലാണ്ടി വളപ്പിൽ സമാപിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പിൽ എം.പി. വടകരയിൽ ഇത്തവണ മാറ്റത്തിന്റെ തിരമാലയാണെന്ന് പറഞ്ഞു. വടകരയിൽ ഇത്തവണ അട്ടിമറി വിജയം നേടിയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനം അത്രയേറെ വെറുത്ത ഭരണമാണ് നഗരസഭയിലേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമ്മേളനത്തിൽ കെ.ടി. സുബൈർ അധ്യക്ഷനായി. പാറക്കൽ അബ്ദുള്ള, സതീശൻ കുരിയാടി, എൻ.പി. അബ്ദുള്ള ഹാജി, എ.പി. ഷാജിത്ത്, വി.കെ. അസീസ്, പ്രഥമ കെ.കെ. മഹമ്മൂദ്, ജാഥ ലീഡർ പി.എസ്. രാജിത്ത്, എം. ഫൈസൽ, ജാഥ കോ–ഓർഡിനേറ്റർ പി.എം. വിനു എന്നിവർ പ്രസംഗിച്ചു.
പുതുപ്പണം കറുകയിൽ നിന്ന് ആരംഭിച്ച ജാഥയിൽ വി.കെ. പ്രേമൻ, ടി.വി. സുധീർകുമാർ, പി.വി. ഹാഷിം, ഷഹീർ കാന്തിലോട്ട്, സജിത്ത് മാരാർ എന്നിവർ വ്യത്യസ്ത കേന്ദ്രങ്ങളിൽ സംസാരിച്ചു.
















