കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. നാളെ മുതൽ മഴയ്ക്ക് ശമനമുണ്ടാകും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി വടക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങിയതാണ് മഴ കുറയാൻ കാരണം.അതേസമയം, ഇന്ന് മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ മലയോര മേഖലയിലുള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.
















