വാട്‍സ്ആപ്പിന് എതിരാളിയായി ഇന്ത്യയിൽ സോഹോ അവതരിപ്പിച്ച മെസേജിങ് ആപ്പാണ് ‘അറട്ടൈ’. പുറത്തിറങ്ങിയ ഘട്ടങ്ങളിൽ മികച്ച പ്രതികരണങ്ങളുമായാണ് ‘അറട്ടൈ’ മുന്നേറിയിരുന്നത്.
എന്നാൽ ഇപ്പോഴിതാ അറട്ടൈ ആപ്പിന്‍റെ റാങ്കിംഗ് കുത്തനെ ഇടിയുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലും ഇന്ത്യയിലെ മികച്ച 100 ആപ്പുകളുടെ പട്ടികയിൽ നിന്ന് ഒരു മാസത്തിനുള്ളിൽ അറട്ടൈ പുറത്തായിരിക്കുകയാണ്. നവംബർ 4-ലെ കണക്കനുസരിച്ച് അറട്ടൈ ആപ്പ് ഗൂഗിൾ പ്ലേയിൽ 105-ാം സ്ഥാനത്തും ആപ്പ് സ്റ്റോറിൽ 123-ാം സ്ഥാനത്തുമാണ് അപ്ലിക്കേഷൻ ഉള്ളത്. അറട്ടൈ ആപ്പിന്റെ പേരിന് ഇംഗ്ലീഷിൽ ചാറ്റ് എന്നാണ് അർഥം വരുന്നത്.
ആപ്പ് ഡൗൺലോഡിങ്ങിൽ വാട്‌സ്ആപ്പിനെ പിന്തള്ളി മികച്ച മുന്നേറ്റമാണ് ആപ്പ് കാഴ്ചവച്ചത്. ഇതോടെയാണ് അറട്ടൈ താരമായി മാറിയത്. അറട്ടൈക്കുണ്ടായ തിരിച്ചടിക്ക് പ്രധാന കാരണമായി ഉന്നയിക്കുന്നത് സ്വകാര്യതയുടെ മേലുള്ള ആശങ്കയാണ്. മറ്റുള്ള ആപ്ലിക്കേഷനുകളുമായുള്ള സാമ്യതയും, നെറ്റ്‌വര്‍ക്ക് ദുർബലമായതും അറട്ടൈയുടെ വീഴ്ചയ്ക്ക് കരണമായതായാണ് കരുതുന്നത്.
















