ടാറ്റായുടെ ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയ വാഹനമാണ് ഹാരിയര്‍ ഇ വി. എന്നാൽ വാഹനം ബുക്ക് ചെയ്ത കാത്തിരിക്കുന്നവർക്ക് നിരാശ സമ്മാനിക്കുന്നതാണ് പുതുതായി വരുന്ന റിപ്പോർട്ടുകൾ.
വാഹനത്തിന്റെ ബുക്കിങ് കാലാവധി കമ്പനി ഉയർത്തി. ഹാരിയര്‍ ഇവി വാങ്ങാനെത്തിയവരുടെ എണ്ണത്തിലുണ്ടായ വർധനവാണ് ബുക്കിങ് കാലാവധി ഉയർത്താൻ ടാറ്റയെ പ്രേരിപ്പിച്ചത്. ഹാരിയര്‍ ഇവിയുടെ ഫിയര്‍ലെസ്, എംപവേര്‍ഡ് വേരിയന്റുകൾക്കാണ് ആവശ്യക്കാർ വർധിച്ചത്.
23.99 ലക്ഷം, 27.49 ലക്ഷം എന്നിങ്ങനെയാണ് യഥാക്രമം ഈ വാഹനങ്ങൾക്ക് വില വരുന്നത്. ഈ രണ്ട് വാഹനങ്ങളുടെ ബുക്കിങ് കാലാവധിയാണ് രണ്ടര മാസമാക്കി ടാറ്റ ഉയര്‍ത്തിയത്. 65, 75 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷനിലുള്ള മോഡലുകള്‍ക്കും ഇത് ബാധകമാണ്. ആറ് മോഡലുകളാണ് ഇങ്ങനെ ഉള്ളത്.
65 കിലോവാട്ട് ബാറ്ററിയുള്ള കാറിന് 538 കിലോമീറ്ററാണ് റേഞ്ച് പറയുന്നത്. 75 കിലോവാട്ട് ബാറ്ററി പാക്കുള്ള പതിപ്പിന് 622 കിലോമീറ്റര്‍ റേഞ്ചും ഉണ്ടാകും. ഫാസ്റ്റ് ചാര്‍ജര്‍ 25 മിനിറ്റു കൊണ്ട് 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യും.
















