ബിഗ് ബോസ് മലയാളം സീസൺ സേവനിന്റെ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും പ്രതീക്ഷിച്ചിരുന്നത് പോലെ അനുമോൾ തന്നെയാണ് ഇത്തവണത്തെ വിജയ്.
ഇപ്പോഴിതാ അഖിൽ മാരാർ പുറത്ത് വിട്ട വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.അനുമോളെ വിജയിപ്പിച്ച തൊപ്പിക്കും സഹ മത്സരാർഥികൾക്കും എന്റെ നന്ദി അറിയിക്കുന്നു…അനുമോൾക്കും അനീഷിനും ഷാനവാസിനും അക്ബറിനും നെവിനും എന്റെ ആശംസകൾ എന്ന തലക്കെട്ടോടെ ആണ് അഖിൽ മാരാർ വീഡിയോ പങ്കുവെച്ചത്.
അനുമോളെ വിജയിപ്പിക്കാനായി അഹോരാർത്ഥം പണിയെടുത്ത തൊപ്പിക്കും റീ എൻട്രിയിലൂടെ എത്തി അനുമോൾക്കെതിരെ തിരിഞ്ഞ സഹ മത്സരാർത്ഥികൾക്കും തന്നെ നന്ദി എന്നാണ് അഖിൽമാരാർ പറയുന്നത്.
അഖിൽ അനുമോളെ പിന്തുണയ്ക്കുന്ന വിധത്തിൽ മുൻപ് വീഡിയോകൾ പങ്കുവെച്ചിരുന്നു. ഇതിന്റെ പേരിൽ അനുവിന്റെ PR അഖിൽമാരാണെന്ന് തരത്തിൽ വരെ വിവാദങ്ങൾ ഉയർന്നു വന്നിരുന്നു. 50 ലക്ഷവും കാറും അനുമോൾ തന്നെ കൊണ്ടുപോകുമെന്ന് ആദ്യമേ പ്രഖ്യാപിച്ചയാളാണ് അഖിൽ മാരാർ.
















