ചെന്നൈ സൂപ്പർ കിംഗ്സ് താരം രവീന്ദ്ര ജഡേജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തെന്ന് അഭ്യൂഹം. സഞ്ജു സാംസണിനായി ചെന്നൈ സൂപ്പർ കിംഗ്സ് ജഡേജയെ രാജസ്ഥാന് കൈമാറിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരത്തിൻ്റെ അക്കൗണ്ട് അപ്രത്യക്ഷമായത്. രാജസ്ഥാനിലേക്കുള്ള ട്രേഡിൽ വിഷമിച്ച് ജഡേജ അക്കൗണ്ട് ഡിലീറ്റ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.
ജഡേജയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറക്കുമ്പോൾ പ്രൊഫൈൽ ലഭ്യമല്ലെന്നാണ് കാണിക്കുന്നത്. ഇതോടെയാണ് താരം അക്കൗണ്ട് ഡിലീറ്റ് ചെയ്തതാവാമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.
സഞ്ജുവിനെ ചെന്നൈയിലെത്തിച്ച് പകരം രാജസ്ഥാൻ റോയൽസിന് ജഡേജയെയും സാം കറനെയും നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഡീൽ ഏറെക്കുറെ ഉറപ്പാണണെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ജഡേജയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായത്.
















