അരിയും ചപ്പാത്തിയുമാണ് മലയാളികളെ സംബന്ധിച്ച് അവരുടെ പ്രധാന ആഹാരം. ഇവ രണ്ടുമില്ലാത്ത ദിവസം വളരെ തുരുക്കമാണ്. എന്നാൽ ചിലർ ചപ്പാത്തിയും ചോറും ഒരുമിച്ച് കഴിക്കാറുണ്ട്. ചപ്പാത്തിക്ക് ശേഷമാണ് ചോറ് കഴിക്കുന്നത്. ഇങ്ങനെ കഴിച്ചാലെന്താണ് സംഭവിക്കുന്നത്, പരിശോധിക്കാം.
ചപ്പാത്തിയും ചോറും ഒരുമിച്ച് കഴിക്കരുതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇത് ആരോഗ്യത്തിന് ദോഷകരമാണെന്ന് പറയുന്നു. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ചപ്പാത്തിയിലും അരിയിലും വ്യത്യസ്ത പോഷകങ്ങളാണ് അടങ്ങിയിട്ടുള്ളത്.
ഈ പോഷകങ്ങൾ ശരീരത്തിൽ ജൈവ പ്രക്രിയകൾക്ക് വിധേയമാകുന്നു. വ്യത്യസ്ത പോഷകഗുണങ്ങൾ ഉള്ളതിനാൽ ഒരു നേരം ഒരു ധാന്യം മാത്രം കഴിക്കുന്നതാണ് ഉചിതം. വ്യത്യസ്ത ധാന്യങ്ങൾ കഴിക്കുന്നതിനിടയിൽ കുറഞ്ഞത് രണ്ട് മണിക്കൂർ ഇടവേളയെങ്കിലും പാലിക്കാൻ ശ്രമിക്കുക.
കൂടാതെ ഇവയുടെ ഗ്ലൈസെമിക് സൂചികയും വളരെ ഉയർന്നതാണ്. ഒരുമിച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. ചപ്പാത്തിയും അരിയും ഒരുമിച്ച് കഴിക്കുമ്പോൾ ഉയർന്ന അളവിലുള്ള അന്നജം ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുകയും, ഇത് ദഹനക്കേട്, അസ്വസ്ഥത, വയറുവീർക്കൽ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.
രണ്ട് ഭക്ഷവും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിൽ കലോറി അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നും പറയപ്പെടുന്നു.
















