ഇടുക്കി അണക്കെട്ടിൽ നിന്ന് ഒരു മാസം വൈദ്യുതി ഉത്പാദനം മുടങ്ങും എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കും.
ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കും. ചില വാൾവുകളിൽ ഗുരുതര ചോർച്ച ശ്രദ്ധയിൽപ്പെട്ടു. വൈദ്യുതി നിർമ്മാണം പൂർണമായും നിർത്തും എന്നും അദ്ദേഹം പറഞ്ഞു.
300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വക്കാല കരാറിലൂടെ വാങ്ങി പ്രതിസന്ധി പരിഹരിക്കും. എന്നൽ വൈദ്യുതി നിരക്ക് വർധനയുണ്ടാവില്ലെന്നും ലോഡ് ഷെഡിംഗ് നടപ്പാക്കക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള പ്രശ്നം, പരിഹരിക്കാൻ ജല വിഭവ വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനം എടുത്തു എന്നും അദ്ദേഹം പറഞ്ഞു.
ഒറ്റക്കെട്ടായി എൽഡിഎഫ് തെരെഞ്ഞെടുപ്പിന് ഒരുങ്ങിയെന്നും മന്ത്രി പറഞ്ഞു. മികച്ച വിജയം തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടും. സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ തന്നെയാണ് എൽഡിഎഫിൻ്റെ പ്രചരണായുധം എന്നും അദ്ദേഹം പറഞ്ഞു.
















