അനുമോളെ വിജയിയായി പ്രഖ്യാപിച്ചു കൊണ്ട് ബിഗ് ബോസ് സീസൺ 7 അവസാനിച്ചെങ്കിലും പ്രേക്ഷകർക്കിടയിൽ ജയിച്ചത് അനുമോൾ ആയിരുന്നില്ല അനീഷ് എന്ന കോമണർ ആയിരുന്നു. അനീഷ് ആയിരുന്നില്ലേ ബിഗ്ഗ്‌ബോസിലെ യഥാർത്ഥ വിജയി എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. എന്ത് കൊണ്ടും ആ കപ്പിന് അർഹൻ അനീഷ് തന്നെയായിരുന്നു.
അതിൽ നിരവധി ഘടകങ്ങൾ ജനങ്ങൾ തന്നെ പറയുന്നുമുണ്ട്. അതിൽ പ്രധാനപ്പെട്ടത് ബഹുമാനം പിടിച്ചെടുക്കാൻ പറ്റുന്ന ഒന്നല്ല എന്നതായിരുന്നു, അത് അർഹതയാൽ നേടേണ്ട ഒന്നാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അനീഷ്.
ഒരു കോമണർ ആയി വന്ന അയാൾ ഫിനാലെയിൽ എത്തി നിൽക്കുമ്പോഴേക്കും പ്രേക്ഷകർക്കിടയിൽ നിന്നയാൾ നേടിയ സപ്പോർട്ടും സ്വീകാര്യതയും പോലെ തന്നെ വിലപ്പെട്ടതാണ് അയാൾ നേടിയെടുത്ത ബഹുമാനവും. അനുമോളെ പോലെ പി ആർ വർക്ക് ചെയ്തും , ഷോയിൽ കരഞ്ഞും സിമ്പതി പിടിച്ചു പറ്റിയും എന്തിന് ലവ് സ്റ്റാർറ്റജി ഉപയോഗിച്ച് അനീഷ് എന്ന മത്സരാർഥിയെ പറ്റിക്കുക വരെ ചെയ്ത അനുമോൾക് ബഹുമാനം പോയത് ഒരു സ്ഥാനം പോലുമില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.
എന്നാൽ അനീഷിനെ ഒപ്പം മത്സരിച്ച എല്ലാ മത്സരാർഥികളും ബഹുമാനിക്കുന്നു. ആർക്കും അയാളോട് വിരോധമില്ല, വെറുപ്പില്ല, വൈരാഗ്യമില്ല. വീക്ക് എൻഡിൽ വരുന്ന ലാലേട്ടൻ പോലും അയാളുടെ വ്യക്തിത്വത്തെ ബഹുമാനിച്ചു കൊണ്ട് മാത്രം സംസാരിക്കുന്നു. ബിഗ്‌ബോസ് പോലുള്ള ഒരു ഷോയിൽ, സർവൈവൽ, ഗെയിം പ്ലാൻ, എന്റർടൈൻമെന്റ് ഇവയൊക്കെ പ്രധാനമാണെന്ന് നമ്മളെല്ലാം കരുതാറുണ്ട്. പക്ഷേ യഥാർത്ഥ നേട്ടം അതിനുമപ്പുറത്താണ്. അത് മറ്റുള്ളവരാൽ ബഹുമാനം നേടുക എന്നതിലാണ്.
വീട്ടിനകത്തെ എല്ലാവരുടെയും മനസ്സിൽ ബഹുമാനം നേടുക അത്ര എളുപ്പമല്ല. പക്ഷെ വീടിനുള്ളിൽ മാത്രമല്ല ഭൂമിയുടെ പല കോണിലുള്ള പ്രേക്ഷകരാൽ അയാളാ ബഹുമാനം നേടി. കപ്പ് കിട്ടിയില്ലെങ്കിലും ആ ബഹുമാനം അയാൾക്ക് കിട്ടി. അത് തന്നെയാണ് ബിഗ്‌ബോസിൽ നിന്ന് കിട്ടേണ്ട യഥാർത്ഥ നേട്ടം. ജീവിതം മുഴുവൻ ലഭിക്കുന്ന അംഗീകാരം.
















