കണ്ണൂർ അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയായ കെ. ഷിജിയെ മേഖല സെക്രട്ടറിയായി തിരഞ്ഞെടുത്ത് ഡി.വൈ.എഫ്.ഐ . കണ്ണപുരം ഈസ്റ്റ് മേഖല സെക്രട്ടറിയായി ആണ് തിരഞ്ഞെടുത്ത്. ഷിജി കണ്ണപുരം പഞ്ചായത്തിലെ കീഴറ വള്ളുവൻകടവ് സ്വദേശിയാണ്.
മുസ്‌ലിം ലീഗിന്‍റെ വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന 24കാരൻ അരിയില്‍ ഷുക്കൂറിനെ 2012 ഫെബ്രുവരി 20നാണ് കൊലപ്പെടുത്തിയ കേസിലെ പതിനഞ്ചാം പ്രതിയാണ് ഷിജിൻ. കൊലപ്പെടുത്തുമ്പോൾ മാടായി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്‍റായിരുന്നു. ഇപ്പോൾ കണ്ണപുരം സർവീസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ചിലെ ജീവനക്കാരനാണ്. പട്ടുവത്ത് വെച്ച് ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചതിന് പ്രതികാരമായാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐ വാദം.
കേസിന്റെ വിചാരണ നടപടികള്‍ ഈ വര്‍ഷം മെയിലാണ് ആരംഭിച്ചത്. കേസിൽ സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജൻ, മുൻ എം.എൽ.എ ടി.വി രാജേഷ് എന്നിവരടക്കം 31 പ്രതികളാണുള്ളത്.
















