തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കേരളത്തില്‍ ബിജെപിയുടെ പ്രതീക്ഷ വര്‍ദ്ധിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിലെ ജനങ്ങളുടെ ബിജെപി അനുകൂല പള്‍സാണ് തങ്ങള്‍ക്ക് പൈസ കൊടുക്കാതെ ലഭിക്കുന്ന ഇന്ധനമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ബിജെപിക്ക് കൗണ്‍സിലറെ ഒന്ന് മോഹിക്കാന്‍ പോലും പറ്റാത്ത സ്ഥലങ്ങളില്‍ പോലും ചെല്ലുമ്പോള്‍ കിട്ടുന്ന സ്വീകാര്യത, അത് കേരളത്തിന്റെ പള്‍സാണ്. സിനിമയില്‍ ഒരു സീന്‍ വരുമ്പോള്‍ തിരുവനന്തപുരത്ത് നിന്ന് കയ്യടിച്ചാല്‍ ലോകം മുഴുവന്‍ കയ്യടി ലഭിക്കും എന്ന് പറയുന്ന അതേ തത്വമാണ് രാഷ്ട്രീയത്തിലുമെന്നും സുരേഷ് ഗോപി പറഞ്ഞു.
2024 ജൂണ്‍ നാലിന് ശേഷം തൃശൂരിന് പ്രാധാന്യം കൂടുതലായിരിക്കുകയാണ്. ഇപ്പോള്‍ കേരളത്തിന്റെ പള്‍സ് അറിയണമെങ്കില്‍ തൃശൂരില്‍ അന്വേഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
















