ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഡിഎ ആണ് കഴിവുള്ള മുന്നണി അഴിമതിരഹിത ഭരണം ബിജെപി കൊണ്ടുവരുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് മുതൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും.
വികസിത കേരളം, വികസനം,ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വികസനം എന്നിവയാണ് ബിജെപി മുൻപോട്ട് വെക്കുന്ന കാഴ്ചപ്പാട്. ഇത്രയും കാലമായി ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഞങ്ങൾക്ക് ഒരു അവസരം കിട്ടിയാൽ അതെല്ലാം പരിഹരിക്കുമെന്ന വാഗ്താനം നൽകിയാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കാൻ ഇറങ്ങുന്നത് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അഴിമതി രഹിത ഭരണം സംസ്ഥാനത്ത് ബിജെപി കൊണ്ടുവരും. ജനസേവനത്തിന് ഇറങ്ങിയവരാണ് ഞങ്ങളുടെ സ്ഥാനാർഥികൾ. രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരാൻ ലഭിച്ച അവസരമാണിതെന്നും ഇന്ന് മുതൽ ഇലക്ഷൻ ക്യാമ്പ് ആരംഭിക്കുകയാണ് ജനങ്ങളുടെ അനുഗ്രഹവും പിന്തുണയും തേടുന്നുവെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി.
















