കൊച്ചി: തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമായിക്കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ടീം യുഡിഎഫ് ഉജ്ജ്വല വിജയം നേടും. ജനങ്ങളുടെ കോടതിയിൽ സർക്കാരിനെ തങ്ങൾ വിചാരണ ചെയ്യും. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും യുഡിഎഫ് മുന്നിലാണെന്നും വിസ്മയിപ്പിക്കുന്ന വേഗത്തിലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ കാണും. സംസ്ഥാനം കടം വാങ്ങി മുടിഞ്ഞിരിക്കുകയാണ്. വിലക്കയറ്റത്തിൻ്റെ കാര്യത്തിൽ ഒന്നാം സ്ഥാനമാണ്. ശബരമലയിലെ സ്വർണക്കൊള്ളയിൽ സിപിഐഎമ്മിനും പങ്കുണ്ട്.
സിപിഐഎമ്മിൻ്റെ മൂന്ന് പ്രസിഡൻ്റുമാർക്കും പങ്കുണ്ട്. കട്ടവർക്ക് സർക്കാർ കുടപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു.
















