നടവയൽ: ബീനാച്ചി–പനമരം റോഡ് വികസനത്തെ തടസ്സപ്പെടുത്തിയ മതിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കി. നടവയൽ പള്ളിക്കയറ്റത്ത് സ്വകാര്യ ആശുപത്രിക്ക് എതിർവശത്തുള്ള വാടക കെട്ടിടത്തിന്റെ മതിലാണ് നീക്കം ചെയ്തത്.
റോഡ് വികസന പദ്ധതിയുടെ ഭാഗമായി ബീനാച്ചി മുതൽ പനമരം ടൗൺ വരെയുള്ള പ്രദേശങ്ങളിൽ നിരവധി ആളുകൾ സ്വമേധയാ സ്ഥലം വിട്ടു നൽകിയിരുന്നു. എന്നാൽ കെട്ടിട ഉടമ മതിൽ പൊളിക്കാനുള്ള നടപടി തടയാൻ ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ നേടിയിരുന്നു.
ജനകീയ സമിതിയുടെ തുടർച്ചയായ ഇടപെടലുകൾക്കും ചർച്ചകൾക്കും ശേഷം ഉടമസ്ഥർ മതിൽ നീക്കാൻ സമ്മതം നൽകുകയും ഉടൻ തന്നെ പൊളിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതോടെ റോഡ് വികസന പ്രവർത്തനങ്ങൾക്ക് മുൻപോട്ടുപോകാനായ സൗകര്യം ഒരുക്കി.
















