ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. ഡല്‍ഹിയിലെ സുരക്ഷയില്‍ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‍വി രംഗത്തെത്തി.
ഇതാണോ ആഭ്യന്തരമന്ത്രാലയം ഊറ്റംകൊള്ളുന്ന സുരക്ഷിത ഡല്‍ഹിയെന്ന് അദേഹം ചോദിച്ചു. ആവർത്തിക്കുന്ന സുരക്ഷാവീഴ്ച സർക്കാരിന്റെ നിസ്സംഗതയുടെ തെളിവാണെന്ന് അഭിഷേക് സിങ്‍വി പറഞ്ഞു.
ഡല്‍ഹി അതീവ സുരക്ഷയിലായിട്ടും ബി.ജെ.പിക്ക് അഹങ്കാരത്തിനും അവകാശവാദത്തിനും കുറവില്ലെന്നും അഭിഷേക് സിങ്‍വി കുറ്റപ്പെടുത്തി. ഇന്ന് വൈകുന്നേരമാണ് ചെങ്കോട്ടയ്ക്ക് സമീപം ഉഗ്ര സ്ഫോടനം സംഭവിച്ചത്.
13 പേരാണ് സ്ഫോടനത്തിൽ മരിച്ചത്. മുപ്പതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
















