മുതിർന്ന ബോളിവുഡ് നടൻ ധർമ്മേന്ദ്ര ഗുരുതരാവസ്ഥയിൽ. ശ്വാസകോശ തടസ്സത്തെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 89 വയസ്സുള്ള നടന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
അതേസമയം, നടൻ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ, തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) വെന്റിലേറ്റർ സഹായത്തിലാണെന്ന് നിലവിൽ താരം ജീവൻ നിലനിർത്തുന്നത്.
നടിയും ഭാര്യയുമായ ഹേമമാലിനിയടക്കമുള്ളവർ നിലവിൽ ആശുപത്രിയിലുണ്ട്. വേഗത്തിൽ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ഹേമമാലിനി മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, ആരോഗ്യനില മോശമാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ, ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ധർമ്മേന്ദ്രയെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ഡിയോൾ കുടുംബവുമായി അടുത്ത ബന്ധമുള്ള സൽമാൻ ഖാൻ ധർമ്മേന്ദ്രയുടെ വലിയ ആരാധകൻ കൂടിയാണ്.
















