കൊയിലാണ്ടി: കൊളാവിപ്പാലം ചുണ്ടിൽ താഴെ നടത്തിയ എക്സൈസ് റെയ്ഡിൽ 7.2 ലിറ്റർ മാഹി മദ്യവുമായി ഒരാൾ പിടിയിലായി. റിയാസ് (42) എന്നയാളെ കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ഐബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ ഗ്രേഡ് സജീവന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് റിയാസിനെ പിടികൂടിയത്. റെയ്ഡിനിടെ പ്രിവന്റീവ് ഓഫീസർ ഗ്രേഡ്‌മാരായ രാകേഷ് ബാബു, അനീഷ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി, ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ ടീമിലുണ്ടായിരുന്നു.
















