പുറമേരി: എളയടത്ത് തേനീച്ചകളുടെ ആക്രമണത്തിൽ ഒരു കറവപശു മരിച്ചു. കീഴ്പ്പാട്ട് മറിയത്തിന്റെ വീട്ടിലെ പശുവാണ് വീട്ടുവളപ്പിൽ പുല്ല് തിന്നുന്നതിനിടെ ആക്രമിക്കപ്പെട്ടത്.
തൊട്ടടുത്ത മാവിൽ ഉണ്ടായിരുന്ന പെരുംതേനീച്ചക്കൂടിൽ നിന്നാണ് കൂട്ടത്തോടെ തേനീച്ചകൾ പുറപ്പെട്ട് പശുവിനെ കുത്തിയത്. ഉടൻ തന്നെ വെറ്ററിനറി ഡോക്ടർ എത്തി ചികിൽസ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടിൽ ഇതുപോലുള്ള കടന്നലുകളുടെയും തേനീച്ചകളുടെയും കൂടുകൾ അപകട ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യം നിലനിൽക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇത്തരം കൂടുകൾ നശിപ്പിക്കാനായി നടപടി സ്വീകരിക്കണമെന്ന് അവർ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെട്ടു.
















