നാദാപുരം: രണ്ടര ലിറ്റർ മാഹി മദ്യം കൈവശം വെച്ച് വില്പന നടത്തിയതായി കണ്ടെത്തി 44കാരനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തൂണേരി വെള്ളൂർ വാര്യം വീട്ടിൽ താഴെ കുനി വിനോദനെയാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളൂരിൽ നിന്ന് പിടികൂടിയത്.
അറസ്റ്റിനുശേഷം പ്രതിയെ നാദാപുരം കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസം റിമാൻഡ് ചെയ്തു.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സി. എം. സുരേഷ് കുമാർ, കെ. ഷിരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം രാജ്, പി. ശ്രീരഞ്ജ്, ഡ്രൈവർ ഇ. കെ. പ്രജീഷ് എന്നിവർ പങ്കെടുത്തു.
















