കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലിം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു . കഴിഞ്ഞ ദിവസമായിരുന്നു ജസ്‌നയ്‌ക്കെതിരെ ഗുരുവായൂർ അമ്പലനടയിൽ റീലിസ് എടുത്തതിന് പൊലീസ് കേസെടുത്തിരുന്നു . പടിഞ്ഞാറേ നടയിൽ നിന്നാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്. നേരത്തെ ഇവർ റിയൽസ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം നിലനിൽക്കുകയാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്. ജസ്ന സലീമിനൊപ്പം ആർ എൽ ബ്രൈറ്റ് ഇൻ എന്ന വ്ളാഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്. ഇതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ജസ്‌ന സലിം. കൂടാതെ ഈ വിഡിയോകൾ പുറത്തു വന്നതോടെ കടുത്ത വിമർശനങ്ങൾ ആയിരുന്നു അവർക്കെതിരെ ഉയർന്നത്.
കൈ ഞരമ്പ് മുറിച്ചതിന് ശേഷം “എല്ലാവരും എന്നെ വെറുക്കുന്നു” ഞാൻ ആരോടും ഒന്നും ചെയ്തിട്ടില്ല ” എന്ന് പറയുന്ന ഒരു വീഡിയോയും അവർ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ക്ഷേത്രത്തിന് പുറത്തു വച്ചായിരുന്നു ഞാൻ റീലിസ് എടുത്തത് എന്ന് പറഞിട്ടും പോലീസ് കേസെടുത്തു എന്നാണ് ജസ്‌ന പറയുന്നത്. പിന്നീട് ഈ ദൃശ്യങ്ങൾ നീക്കം ചെയ്തു. ഇതിനുപിന്നാലെ കൈ കെട്ടിവച്ചുള്ല ഒരു വീഡിയോയും ജസ്ന സലീം യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. കൈ വേദനയുള്ലതിനാൽ തനിക്ക് ഉറക്കം വരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘കണ്ണനെ ഞാൻ ഉള്ലിൽ കയറി കാണും, അന്ന് എന്റെ വിവാഹവും നടയിൽവച്ച് ഉണ്ടാകും’- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നേരത്തെ, ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകിയിരുന്നു. വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകി റീൽസ് പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല. അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് പരാതി നൽകിയത്. പരാതി പൊലീസ് കോടതിക്ക് കൈമാറി.
















