മുംബൈ: ബോളിവുഡ് താരം ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്തകൾ അടിസ്ഥനരഹിതമെന്ന് മകൾ. അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും മകൾ ഇഷ ഡിയോൾ സമൂഹമാധ്യമത്തിൽ കുറിച്ചു.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇഷ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിച്ച ഇഷ, പിതാവിന്റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ പിന്നാലെയാണ് കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ അവസ്ഥ വഷളായതോടെ ഇദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. നടി ഹേമമാലിനിയാണ് ഭാര്യ. സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ എന്നിവരാണ് മക്കൾ.
















