മുക്കം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ)യുടെ 2026ലെ ജില്ലാ സമ്മേളനം ജനുവരി 23, 24 തീയതികളിൽ മുക്കത്താണ് നടക്കുക. 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
മണാശേരി ജി.യു.പി സ്കൂളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ലിൻറോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ. സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി. എസ്. സ്മിജ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി. പി. രാജീവൻ, മുക്കം നഗരസഭ ചെയർപേഴ്സൺ കെ. ഷാജിമ, പി. ടി. ബാബു, ദീപു പ്രേംനാഥ്, കെ. ടി. ബിനു, എ. കെ. ഉണ്ണിക്കൃഷ്ണൻ, കെ. ടി. ശ്രീധരൻ, എൻ. ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. സതീശൻ, സജീഷ് നാരായണൻ, വി. പി. മനോജ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ആർ. എം. രാജൻ സ്വാഗതവും ഉപജില്ലാ സെക്രട്ടറി പി. സി. മുജീബ് റഹ്മാൻ നന്ദിയും അറിയിച്ചു. ഭാരവാഹികൾ: എംഎൽഎ ലിൻറോ ജോസഫ് (ചെയർപേഴ്‌സൺ)
വി. അജീഷ് (ജനറൽ കൺവീനർ).വിവിധ സബ് കമ്മിറ്റികളെയും യോഗത്തിൽ തെരഞ്ഞെടുത്തു.
















