ആയഞ്ചേരി: ചീക്കിലോട് യു.പി സ്കൂളിൽ കെജി & എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘ഇടോപിയ 2025’ ഫുഡ് ഫെസ്റ്റ് നിറഞ്ഞ അനുഭവമായി മാറി. വ്യത്യസ്ത രുചികളും പുതുമയുള്ള വിഭവങ്ങളുമാണ് ഫെസ്റ്റിവലിന് നേർക്കാഴ്ചയായി.
ആയഞ്ചേരി പ്രദേശത്തെ തലമുറകളെ അന്നമൂട്ടിയ പാചക വിദഗ്ധയായ പുതുശ്ശേരി കല്യാണി അമ്മയാണ് ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. കുട്ടികൾ തയ്യാറാക്കിയ വൈവിധ്യമാർന്ന ഭക്ഷണപദാർത്ഥങ്ങൾ സന്ദർശകരെ ആകർഷിച്ചു.
ഹെഡ്മാസ്റ്റർ സി. എച്ച്. മൊയ്തു, എം.പി.ടി.എ ചെയർപേഴ്സൺ പി. സിൽജ, പി. വിപിന, കെ. വി. മനീഷ്, നാഫിയ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
















