കോഴിക്കോട്: ജനക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് മുന്നേറുന്ന സംസ്ഥാന സർക്കാരിന് പിന്തുണ നൽകാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കണമെന്ന് ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആഹ്വാനം ചെയ്തു.
സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം പി. കെ. സന്തോഷ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ട്രഷറർ സിന്ധു അധ്യക്ഷയായി.
കേരള ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് അംഗം സി. നാസർ സമ്മേളനത്തിൽ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷീന സ്വാഗതവും രതീഷ് നന്ദിയും രേഖപ്പെടുത്തി.
















