കൂത്താട്ടുകുളം നഗരസഭയിൽ കഴിഞ തവണ 17-ാം ഡിവിഷനിൽ കോൺഗ്രസിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ദീപ ഇക്കുറി 20-ാം ഡിവിഷനിൽ ഇടത് സ്ഥാനാർഥി. കഴിഞ തവണ സിപിഐയിലെ അംബികാ രാജേന്ദ്രനോട് 41 വോട്ടുകൾക്കാണ് ദീപ പരാജയപ്പെട്ടത്.
നഗരസഭ സിഡിഎസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥിയെ തോൽപ്പിച്ച ചരിത്രം ദീപയ്ക്കുണ്ട്. സിഡിഎസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സിഡിഎസ് അംഗങ്ങൾ നടത്തിയ സമരങ്ങളിൽ ദീപ നേതൃത്വം നൽകിയിരുന്നു. നിലവിലെ ചെയർപേഴ്സണെതിരേയുള്ള പ്രക്ഷോഭങ്ങളിൽ സിഡിഎസ് അംഗങ്ങൾക്ക് സിപിഎം പിന്തുണ നൽകിയിരുന്നു.
















