ബാബരി മസ്ദ്ജിദ് മുതല്‍ രാമക്ഷേത്രം വരെ… താജ്മഹല്‍ ഹിന്ദുക്ഷേത്ര വിവാദങ്ങളില്‍ കൂടി…പാര്‍ലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം, പഹല്‍ഗാം ആക്രമണം, പുല്‍വാമയില്‍ നടന്നു കൊണ്ടിരിക്കുന്ന ചെറുതും വലുതുമായ ഭീകരാക്രമണങ്ങള്‍, ഇപ്പോള്‍ ചെങ്കോട്ട കാര്‍ സ്‌ഫോടനം. ഇതെല്ലാം ലക്ഷ്യം വെയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആണോ ?. രാഷ്ട്രീയ-മത കലഹങ്ങളുടെ നീണ്ട നിഴലുകള്‍ ഇന്ത്യയുടെ സുരക്ഷയെ വീണ്ടും വിഴുങ്ങുമോ?. ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ഇന്നലെ ഡല്‍ഹിയുടെ ഹൃദയഭാഗത്ത്, രാജ്യത്തിന്റെ പ്രധാന കേന്ദ്രമായ ചെങ്കോട്ടയില്‍ നടന്ന സ്‌പോടനത്തോടു കൂടി ജനങ്ങള്‍ക്ക് ചോദിക്കാനുള്ളതും അവരുടെ ഉള്ളില്‍ നീറി പുകയുന്നതും. എന്തിനായിരുന്നു ഇന്നലെ അങ്ങനെയൊരു സ്‌ഫോടനം ? ആരാണ് ഇതിനു പിന്നില്‍ ?
ഇന്നലെ നടന്ന സംഭവത്തില്‍ അക്രമത്തില്‍ ഉപയോഗിച്ചിരുന്ന ഹ്യുണ്ടായ് i20 കാറിന്റെ യഥാര്‍ത്ഥ ഉടമയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പേര് മുഹമ്മദ് സല്‍മാന്‍. ഒരു വ്യക്തിയുടെ പേരോ മതമോ നോക്കി രാജ്യത്ത് ഒരാളെയും കുറ്റവാളിയോ കുറ്റവിമുക്തനോ ആക്കാന്‍ സാധിക്കില്ല. അത് ഭരണഘടനയില്‍ തന്നെ പറയുന്നുണ്ട്. നമ്മുടെ രാജ്യം സര്‍വ്വ മതങ്ങളാല്‍ സ്രേഷ്ടവും സമ്പന്നവുമാണെന്ന്. എന്നാല്‍ മുഹമ്മദ് സല്‍മാന്‍ പറഞ്ഞത് കാര്‍ അത്യാവശ്യ ഘട്ടത്തിലാണ് വില്‍ക്കേണ്ടി വന്നത് എന്നായിരുന്നു, എന്നാല്‍ റിപോര്‍ട്ടുകള്‍ പുറത്തു വരുമ്പോള്‍ ആ കാര്‍ പല ആളുകളില്‍ നിന്ന് ഔദ്യോഗിക രേഖകളില്ലാതെ കൈമാറപ്പെട്ടതുമാണ്. സ്വാഭാവികമായോ അസ്വാഭാവികമായോ ചിന്തിക്കുന്ന ആര്‍ക്കും മനസിലാകും കൃത്യമായ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന്. , സാധാരണ വാഹന ഇടപാടുകള്‍ക്കിടയില്‍ കാണപ്പെടാത്ത ഇത്തരം പ്രവര്‍ത്തികള്‍ കൈമാറ്റങ്ങള്‍ എന്നിവയൊക്കെ പലപ്പോഴും തെളിവ് വഴിത്തിരിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട്. വാഹനം അവസാനമായി എത്തിച്ചേര്‍ന്നത് കശ്മീരിലെ പുല്‍വാമ ജില്ലയിലെ താമസക്കാരനായ താരിഖിന്റെ കൈയിലായിരുന്നു. താരിഖിനെ ഉള്‍പ്പടെയുള്ള ഇടനിലക്കാരെ സംബന്ധിച്ച ചോദ്യം ചെയ്യല്‍ തുടരുകയാണ്. അന്വേഷണത്തിന്റെ ആദ്യഘട്ട നിഗമനങ്ങള്‍ പ്രകാരം, കാര്‍ ആ സമയത്ത് ഓടിച്ചിരുന്നത് ”വൈറ്റ്-കോളര്‍” ഭീകര പ്രവര്‍ത്തനവഴികളില്‍ ബന്ധപ്പെട്ടു കാണപ്പെടുന്ന ഡോ. ഉമര്‍ മുഹമ്മദ് ആയിരുന്നു. ഇതൊക്കെയും കൂടി വായിക്കുമ്പോള്‍ എന്താണ് തോന്നുന്നത്?
ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ പല കാലങ്ങളിലായി നടന്നിട്ടുണ്ട്. 1993 മാര്‍ച്ച് 12-ന് ദാവൂദ് ഇബ്രാഹിം ആസൂത്രണം ചെയ്ത 12 സ്‌ഫോടനങ്ങള്‍ മുംബൈ നഗരത്തെ പിടിച്ചുലച്ചു, അതില്‍ 257 പേര്‍ കൊല്ലപ്പെട്ടു. പിന്നീട് 2001 ഡിസംബര്‍ 13-ന് ലഷ്‌കര്‍-ഇ-ത്വയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരര്‍ പാര്‍ലമെന്റ് മന്ദിരം ആക്രമിച്ചു, സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. 2008 നവംബര്‍ 26 മുതല്‍ 29 വരെ നീണ്ടുനിന്ന മുംബൈ ഭീകരാക്രമണത്തില്‍ 166-ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സമീപകാലത്ത്, 2019 ഫെബ്രുവരി 14-ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 40 ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഇതിന് മറുപടിയായി 2019 ഫെബ്രുവരി 26-ന് ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ഭീകര ക്യാമ്പുകള്‍ ആക്രമിച്ചു. 2025-ലും ഭീകരാക്രമണങ്ങള്‍ തുടര്‍ന്നു; ഏപ്രില്‍ 25-ന് പഹല്‍ഗാമില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന് മറുപടിയായി മെയ് 7-ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നീക്കം നടത്തി. ഏറ്റവുമൊടുവില്‍ 2025 സെപ്റ്റംബര്‍ 27-ന് ഡല്‍ഹി ചെങ്കോട്ടക്ക് സമീപം നടന്ന കാര്‍ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.
പ്രകോപനങ്ങള്‍ വരാം, മതം വരാം, എന്നാല്‍ മത തീവ്രവാദവും, വര്‍ഗീയതയും എങ്ങനെ ഒരു രാജ്യത്തുണ്ടാകാം? ബാബരി മസ്ജിത് തകര്‍ത്തത്, താജ്മഹലിന്റെ പേര് മാറ്റല്‍, ഇതൊക്കെ ഒരു കാരണങ്ങളാണോ? ആകാം..അല്ലാതെയുമിരിക്കാം കാരണം, ബാബറി മസ്ജിദ് തകര്‍ത്ത സംഭവവും ഭാരതീയ ജനതാ പാര്‍ട്ടിയും (BJP) തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. 1990-കളില്‍ ബിജെപി ഏറ്റെടുത്ത രാമജന്മഭൂമി പ്രസ്ഥാനം പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 1984-ല്‍ വിശ്വഹിന്ദു പരിഷത്ത് ആരംഭിച്ച രാമക്ഷേത്ര പ്രസ്ഥാനത്തിന് ബിജെപി പിന്തുണ നല്‍കി. അന്നത്തെ ബിജെപി പ്രസിഡന്റായിരുന്ന എല്‍.കെ അദ്വാനി ഈ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായിരുന്നു. 1990-ല്‍ അദ്വാനി നടത്തിയ ‘രഥയാത്ര’ ഈ വിഷയത്തിന് ദേശീയ തലത്തില്‍ വലിയ പ്രചാരം നല്‍കി. ഇത് രാജ്യത്തുടനീളമുള്ള ജനവികാരത്തെ സ്വാധീനിക്കുകയും ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് കാരണമാവുകയും ചെയ്തു.
1992 ഡിസംബര്‍ 6-ന് ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍ തുടങ്ങിയ പ്രമുഖ ബിജെപി നേതാക്കളും മറ്റ് സംഘപരിവാര്‍ നേതാക്കളും സംഭവസ്ഥലത്ത്‌സന്നിഹിതരായിരുന്നു.
മസ്ജിദ് തകര്‍ക്കുന്ന സമയത്ത് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി ബിജെപി നേതാവായ കല്യാണ്‍ സിംഗ് ആയിരുന്നു. മസ്ജിദ് സംരക്ഷിക്കുമെന്ന് സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും, പൊളിക്കല്‍ തടയാന്‍ അദ്ദേഹം കേന്ദ്രസേനയെ ഉപയോഗിച്ചില്ല, പകരം നിഷ്‌ക്രിയനായി നോക്കിനിന്നു.
ബാബറി മസ്ജിദ് പ്രക്ഷോഭം ബിജെപിയുടെ വളര്‍ച്ചയില്‍ ഒരു പ്രധാന വഴിത്തിരിവായി. ഇത് ഹിന്ദു വോട്ടുകളെ ഏകീകരിക്കാന്‍ സഹായിക്കുകയും പിന്നീട് കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തില്‍ വരുന്നതിന് കാരണമാവുകയും ചെയ്തു. 2019-ലെ സുപ്രീം കോടതി വിധിയിലൂടെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി ലഭിക്കുകയും ചെയ്തു. ഇതൊക്കെയും ചിലപ്പോള്‍ പ്രകോപനങ്ങള്‍ക്ക് കാരണമാക്കും. അടിക്കടി ഉണ്ടാകുന്ന സ്‌ഫോടനങ്ങള്‍ തകര്‍ച്ചകള്‍ ഇവയ്ക്കെല്ലാം പിന്നില്‍ മുസ്‌ലിം മത തീവ്രവാദികളുടെയും സംഘടനകളുടെയും പേരുകളാണ് ഉയര്‍ന്നു വരുന്നത് . ചിലതൊക്കെ നാം കണ്ടില്ലെന്ന് നടിക്കുമ്പോഴും നിര്‍ന്ധരം അവ നമ്മുക്ക് മുന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു രാജ്യം വലിയൊരു അപകടത്തിലേക്ക് പോകുന്നു എന്നിങ്ങനെയുള്ള സൂചനകളാണ് കണ്ടു കൊണ്ടിരിക്കുന്നത്.
















