‘കേരള ലോക് ആയുക്ത ആക്റ്റ് ആന്‍ഡ് റൂള്‍സ്’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശം ചെയ്തു. സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പിന്നാക്കവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാനും, മുന്‍ ഉപലോകായുക്തയുമായിരുന്ന ജസ്റ്റിസ് ജി. ശശിധരന് നല്‍കിയാണ് പ്രകാശം നടത്തിയത്. ‘കേരള ലോക് ആയുക്ത ആക്റ്റ് ആന്‍ഡ് റൂള്‍സ് ‘ എന്ന പുസ്തകം പൊതുജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതും മാതൃകാപരവും ആണെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഉപലോകായുക്ത ജസ്റ്റിസ് ഷെര്‍സി വി. സ്വാഗതം ആശംസിച്ചു. ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോന്‍ പുസ്തകം പരിചയപ്പെടുത്തി. ചടങ്ങില്‍ ടി.എ. ഷാജി, (സ്‌പെഷ്യല്‍ അറ്റോര്‍ണി, കേരള ലോക് ആയുക്ത & ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍), പള്ളിച്ചല്‍ എസ്.കെ. പ്രമോദ് (പ്രസിഡന്റ്, തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍), ഇ. ബൈജു ( രജിസ്ട്രാര്‍, ലോകായുക്ത) എന്നിവര്‍ സംസാരിച്ചു. ചീഫ് സെക്രട്ടറി ജയതിലക്, ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഹരി നായര്‍, മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസര്‍ കെ. കെ. രബീന്ദ്രനാഥ്, കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ അംഗം സി. ജയചന്ദ്രന്‍, നിയമസഭ സെക്രട്ടറി എന്‍. കൃഷ്ണകുമാര്‍, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ രജിസ്ട്രാര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, മുന്‍ ജില്ലാ ജഡ്ജിമാരായ പി. മുരളീധരന്‍, പഞ്ചാപ കേശന്‍ എന്നിവര്‍ പങ്കെടുത്തു.
കേരള ലോകായുക്ത പ്രസിദ്ധീകരിക്കുകയും ഗവണ്‍മന്റ് പ്രസ് അച്ചടിച്ച് വിതരണം ചെയ്യുന്ന ”കേരള ലോകായുക്ത ആക്റ്റ് ആന്‍ഡ് റൂള്‍സ് ‘ എന്ന പുസ്തകം, ഭേദഗതികളും പുതുക്കലുകളും ഉള്‍പ്പെടുന്ന കേരള ലോകായുക്ത നിയമവും ചട്ടങ്ങളും, പ്രധാന വിധിന്യായങ്ങള്‍, സാധാരണയായി ചോദിക്കുന്ന ചോദ്യങ്ങള്‍, മാതൃകാ പരാതികള്‍ (ഇംഗ്ലീഷിലും, മലയാളത്തിലും), പ്രസക്തമായ വിജ്ഞാപനങ്ങള്‍, നിയമപ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള ഫോമുകള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു.
ഈ സമഗ്രമായ പ്രസിദ്ധീകരണം കേരള ലോകായുക്തയുടെ അധികാരങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പൊതുജന ബോധവല്‍ക്കരണവും അവബോധവുമെല്ലാം വര്‍ധിപ്പിക്കുന്നതിനു ലക്ഷ്യമിടുന്നു. ഈ പുസ്തകം പൊതുജനങ്ങള്‍ക്ക് ഗവണ്മെന്റ് പ്രസ്സില്‍ നിന്ന് 290/- രൂപയ്ക്ക് ലഭിക്കും.
CONTENT HIGH LIGHTS; Kerala Lokayukta Act and Rules released
















