തുര്‍ക്കിയുടെ സൈനിക ചരക്കുവിമാനം ജോര്‍ജിയ-അസര്‍ബെയ്ജാന്‍ അതിര്‍ത്തിയില്‍ തകര്‍ന്നുവീണതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം. വിമാനത്തില്‍ 20 സൈനികരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
അസര്‍ബെയ്ജാനില്‍നിന്ന് തുര്‍ക്കിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. അസര്‍ബെയ്ജാന്‍, ജോര്‍ജിയ എന്നീ രാജ്യങ്ങള്‍ സംയുക്ത രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
വിമാനം ജോര്‍ജിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച് ഏതാനും മിനിറ്റുകള്‍ക്കകം റഡാര്‍ ബന്ധം നഷ്ടമായെന്ന് ജോര്‍ജിയന്‍ എയര്‍ നാവിഗേഷന്‍ അതോറിറ്റി വ്യക്തമാക്കി. ജോര്‍ജിയന്‍ അതിര്‍ത്തിയില്‍നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നത്. തുര്‍ക്കിയുടെ സി-30 വിമാനമാണ് തകര്‍ന്നത്.
STORY HIGHLIGHT: turkish-c-130-military-plane-crashes-near-georgia-azerbaijan-border-search-underway
















