പി വി അൻവറിനെയും സി.കെ ജാനുവിനെയും യുഡിഎഫിൽ എടുക്കുന്നതിൽ തീരുമാനം പിന്നീട്. പ്രാദേശികമായി ചർച്ച ആവശ്യമെന്ന് യുഡിഎഫ് യോഗത്തിൽ അഭിപ്രായം ഉയർന്നതിനെ തുടർന്നാണിത്. ചർച്ചകൾക്ക് ശേഷം അടുത്ത യുഡിഎഫ് യോഗം വിഷയം പരിഗണിക്കും. പ്രതിപക്ഷനേതാവ് വി ഡി സതീശനാണ് ഇരു പാർട്ടികളെയും യുഡിഎഫിലേക്ക് എടുക്കണമെന്ന ആവശ്യമുയർത്തിയത്. പി.വി അൻവറിന്റെ തൃണമൂൽ കോൺഗ്രസും സി.കെ ജാനുവിൻ്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുമാണ് യുഡിഎഫിനെ സമീപിച്ചിരുന്നത്. എന്നാൽ വിശദമായ പ്രാദേശിക ചർച്ചകൾക്ക് ശേഷം തീരുമാനമാകാം എന്ന പൊതുഅഭിപ്രായമാണ് ഇന്നത്തെ യോഗത്തിൽ ഉയർന്നത്.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇന്ന് നടന്ന യോഗത്തിൽ പ്രധാന ചർച്ചയായത്. കോൺഗ്രസിന്റെതല്ലാത്ത ഘടകകക്ഷികൾ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ തന്നെ തുടരാനാണ് തീരുമാനമായിരിക്കുന്നത്. മറ്റ് ഘടകക്ഷികൾ മത്സരിച്ച ഒരു സീറ്റും കോൺഗ്രസ് ഏറ്റെടുക്കേണ്ടതില്ലെന്നും ഇന്ന് നടന്ന യുഡിഎഫ് യോഗത്തിൽ തീരുമാനമായി.
STORY HIGHLIGHT : PV Anvar and CK Janu’s entry into UDF is not yet confirmed
















