ബിഗ് ബോസ് വിജയിയായ അനുമോളുടെ കയ്യിൽ പതിവായി കാണപ്പെടുന്ന പാവ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ചിലർ അതിനെ ഒരു സ്റ്റൈൽ ആക്സസറിയായി കാണുമ്പോൾ, മറ്റുചിലർ അതിൽ ഒരു രഹസ്യമായ ശക്തി ഉണ്ടെന്നാണ് വിശ്വസിക്കുന്നത്.
ബിഗ് ബോസ് വീട്ടിലെ ചർച്ചകളിലൂടെയാണ് “പ്ലാച്ചി” എന്ന പേര് പ്രശസ്തമായത്. അനുമോൾക്ക് ഈ പാവയോട് വൈകാരികമായ അടുപ്പമുണ്ടായിരുന്നു. ഷോയിൽ ഉടനീളം പ്ലാച്ചി അവളുടെ സന്തത സഹചാരിയായിരുന്നു. ഒരു ടാസ്‌ക്കിനിടെ അതിഥിയായി എത്തിയ മുൻ മത്സരാർത്ഥി ഷിയാസ് കരീം ഈ പാവയെ എടുത്ത് പുറത്തേക്ക് എറിഞ്ഞത് വലിയ വിവാദമായിരുന്നു. ഇത് അനുമോളെ വളരെ സങ്കടത്തിലാഴ്ത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെ പ്ലാച്ചി സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും കൂടുതൽ ശ്രദ്ധ നേടി
എന്നാൽ ഇപ്പോൾ മട്ടുമ്മൽ ദേവസ്വം മഠാധിപതി സുജിത്ത് നടത്തിയ പ്രസ്താവനയോടെയാണ് വിവാദം ശക്തമായത്. “അനുമോളുടെ കയ്യിലുള്ള പാവ ഒരു സാധാരണ കളിപ്പാവയല്ല. അതിൽ മന്ത്രവാദശക്തിയുണ്ട്. ആ പാവയിൽ പ്രത്യേക പ്രാർത്ഥനകളും മന്ത്രങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്,” എന്നാണ് സുജിത്ത് പറഞ്ഞത്.
“മിസ്റ്റർ ബീനിന്റെ കയ്യിലുള്ള പാവയെ പോലെ അതിനും ആത്മീയ ബന്ധമുണ്ട്. അനുമോളുടെ ജീവിതത്തിലെ ചില സംഭവങ്ങൾ പോലും അതുമായി ബന്ധിപ്പിക്കാവുന്നതാണ്,” എന്നായിരുന്നു അഭിപ്രായം. സോഷ്യൽ മീഡിയയിൽ ഈ പാവയെക്കുറിച്ചുള്ള ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുന്നു. ചിലർ അതിനെ ‘ലക്കി ചാർം’ ആണെന്ന് പറയുമ്പോൾ, മറ്റുചിലർ അതിനെ ‘മന്ത്രവാദ പാവ’ എന്നു വിളിക്കുന്നു.
















