കോഴിക്കോട്: തേങ്ങയുടെ വില വർധിച്ചതോടെ കൊപ്ര ബസാറിൽ മോഷണങ്ങൾ പതിവാകുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പത്തിനും കൂടുതൽ തവണയാണ് കൊപ്ര ബസാറിലെ പാണ്ടിക്ക ശാലകളിൽ മോഷണം നടന്നത്.
മോയങ്ങൽ ഹമീദിന്റെ ‘സുപ്രിയ ട്രേഡേഴ്സ്’ ഉം കുഞ്ഞിമൂസ കമ്പനി യിലുമാണ് ഏറ്റവും ഒടുവിൽ മോഷണം നടന്നത്. തുടക്കത്തിൽ ചെറുതായി സംഭവിച്ചതിനാൽ വ്യാപാരികൾ കാര്യമായി പരിഗണിച്ചിരുന്നില്ല. എന്നാൽ മോഷണങ്ങൾ ആവർത്തിച്ചതോടെ കടമുതലാളികൾ സിസി ടിവി ക്യാമറകൾ സ്ഥാപിച്ചു.
സിസി ടിവിയിൽ മോഷ്ടാക്കൾ കൊപ്രക്കള്ളിയിൽ നിന്നു സാധനങ്ങൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും മുഖം വ്യക്തമായി തിരിച്ചറിയാനായില്ല. സമീപത്തുള്ള കടകളിലെ അടക്കും മറ്റ് സാധനങ്ങളും മോഷ്ടിക്കപ്പെട്ടതായി വ്യാപാരികൾ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കച്ചവടക്കാർ ടൗൺ പൊലീസിൽ പരാതി നൽകി.
















