തിരക്കഥകൃത്ത്, അഭിനയത്രി, എന്നീ ലേബലിൽ അറിയപ്പെടുന്ന താരമാണ് സംഗീത മോഹൻ. ആദ്യം അഭിനയരംഗത്ത് സജീവമായിരുന്ന സംഗീത ഇപ്പോൾ തിരക്കഥാകൃത്ത് ആയി ശോഭിക്കുകയാണ്. ഇപ്പോഴിതാ അവരെ പണ്ട് കല്യാണം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പിന്നാലെ നടന്ന ഒരു ആരാധകനെ കുറിച്ച് സംസാരിക്കുകയാണ് സംഗീത മോഹൻ.
“ഒരു പട്ടാമ്പിക്കാരൻ കല്യാണം കഴിക്കുവാണ് എങ്കിൽ ചേച്ചിയെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പറഞ്ഞ് കുറെ നാൾ പുറകെ നടന്നിരുന്നില്ലേ, അത് അറിഞ്ഞിരുന്നില്ലേ?” എന്ന ചോദ്യത്തിനാണ് സംഗീത ഉത്തരം നൽകിയത്. അറിയാം എനിക്ക് ഓർമ്മയുണ്ട്. കുറേനാൾ കഴിഞ്ഞ് അയാളുടെ കോൺടാക്ട് ഒക്കെ ഇല്ലാതെയായപ്പോൾ ഒരു കൗതുകത്തിനു കണ്ടെത്താൻ ശ്രമിച്ചിരുന്നു. ഒരു സൗഹൃദം നഷ്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ട് മാത്രം ഞാൻ അന്വേഷിച്ച് നോക്കിയെങ്കിലും കോൺടാക്ട് ചെയ്യാൻ പറ്റിയില്ല. നമ്പറും കിട്ടിയില്ല. പഴയ നമ്പർ ഏകദേശം എന്റെ കയ്യിൽ ഉണ്ടായിരുന്നു. പക്ഷെ അതും പോയി. ഒരു രീതിയിലും കോൺടാക്ട് ചെയ്യാൻ പറ്റിയില്ല. നിങ്ങൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ എന്നെ കോൺടാക്ട് ചെയ്യണം. പ്രദീപ് എന്നായിരുന്നു പേര്. എന്ത് ചെയ്യുന്നു എന്നൊന്നും അറിയില്ല.
ഒരു ഡീറ്റൈൽസും ഇല്ല. ഞാൻ വെറുതെ ഒന്ന് ഒരു കൗതുകത്തിനാണ് കണ്ടെത്താൻ ശ്രമിച്ചത്. ഒരു ഹായ് പറയണം എന്നുണ്ടായിരുന്നു. കണ്ടെത്താൻ പറ്റിയില്ല. ലോകത്തിന്റെ ഏത് ഭാഗത്താണെന്നു പോലും അറിയില്ല. അതുപോലെ വേറെയും ചില ആരാധകരുണ്ട്. ഒരാൾ ഇപ്പോഴും ടച്ചിലുണ്ട്. പതിനഞ്ച് വർഷമായി കോൺടാക്ട് ഉണ്ട്. രാവിലെ ഗുഡ് മോർണിംഗും രാത്രി ഗുഡ് നൈറ്റും അയക്കും. ഒരു ദിവസം എന്തെങ്കിലും ഒരു മെസേജ് എങ്കിലും അയക്കും. ഞാൻ ചെയ്ത ക്യാരക്ടർ വച്ചിട്ടായിരുന്നു എനിക്ക് മെസേജ് അയക്കുന്നത്. ഞാൻ അവസാനം ആ നമ്പർ സേവ് ചെയ്തു വച്ചു. ഒരുപാട് കഴിഞ്ഞിട്ടാണ് ഞാൻ പേരെന്താണ് എന്ന് പോലും അറിയുന്നത്. ഒരാൾക്ക് ഇത്രയും വർഷമൊക്കെ എങ്ങിനെയാണ് ഇങ്ങനെ സ്ഥിരമായി മെസേജ് അയക്കാൻ പറ്റുന്നത് എന്നൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട്.
ടാബ്‌ലെറ്റ് എന്നായിരുന്നു ആ നമ്പർ ഞാൻ സേവ് ചെയ്തത്. കാരണം നാലുനേരം ഗുളിക കഴിക്കുന്ന പോലെ ആയിരുന്നു ആ മെസേജ്. കുറെ നാളുകഴിഞഞ ഒരു ദിവസം എന്നെ വിളിച്ചു. പേര് സഞ്ജു എന്നാണെന്നു പറഞ്ഞു. കോയമ്പത്തൂർ നിന്നാണ് എന്ന് പറഞ്ഞു. പക്ഷെ ഇതുവരെ ശല്യപ്പെടുത്തിയിട്ടില്ല. അതിർവരമ്പ് ക്രോസ് ചെയ്യാൻ നിന്നിട്ടില്ല. ഭയങ്കര ക്ലാസ് ആയിട്ട് ബിഹേവ് ചെയ്യുന്ന ആളാണ്. അങ്ങനെ വിളിയും പറച്ചിലും ഒന്നുമില്ല. ഓർക്കുന്നുണ്ട് എന്നറിയിക്കാൻ ആവും രാവിലെയും വൈകിട്ടും മെസേജ് മാത്രം. അങ്ങനെയുള്ള ആളുകളും ഉണ്ട്. കഴിഞ്ഞ കുറച്ചു വർഷമായിട്ട് ഡെയിലി മെസേജ് ഒന്നുമില്ല. എങ്കിലും രണ്ടു ദിവസം കൂടുമ്പോൾ മെസേജ് വരും” .എന്ന് സംഗീത പറയുന്നു. ജ്വാലയായി എന്ന സീരിയൽ ആയിരുന്നു സംഗീതയുടെ കരിയറിലെ ബ്രേക്കിംഗ്.
















