തിരുവനന്തപുരം നഗരസഭയിൽ സർപ്രൈസ് സ്ഥാനാർത്ഥിമാരെ പ്രഖ്യാപിച്ചത് പോലെ സർപ്രൈസ് മേയറെയും പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ.
തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും മേയറെ തീരുമാനിക്കുക. ശബരിമലയും സ്വർണ്ണക്കൊള്ളയും തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയം ആക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
തിരഞ്ഞെടുപ്പിനെ നേരിടാൻ നേരത്തെ മുതൽ തയാറെടുപ്പുകൾ നടത്തിയിരുന്നു. ബാക്കി സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായിട്ട് തന്നെ മുഴുവൻ സമയ പ്രചാരണങ്ങളിലേക്ക് കടക്കും.
അടിസ്ഥാന പ്രശ്‌നങ്ങൾക്കുള്ള പരിഹാരം എന്താണെന്ന് പറഞ്ഞുകൊണ്ടായിരിക്കും വോട്ട് തേടുകയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
















