സ്വർണ വില വീണ്ടും വൻ കുതിപ്പ്. ഇന്ന് പവന് 1,680 രൂപ ഉയര്‍ന്ന് 93,710 രൂപയായി. ഗ്രാമിന് 210 രൂപ കൂടി 11,715 രൂപയുമായി. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 4,640 രൂപയാണ് കൂടിയത്. നവംബർ അഞ്ച് വരെ പവന് 89,080 രൂപയായിരുന്നു വില.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,26,935 രൂപയായി. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,209.35 ഡോളര്‍ നിലവാരത്തിലാണ്.
















