ശരീരത്തിന് ആവശ്യമായ ഊർജ്ജം പകരുന്നതിനും ഉതകുന്ന ഒരു മികച്ച പാനീയമാണ് ‘ഡ്രൈ ഫ്രൂട്ട്സ് ചോക്കോ ഷേക്ക്’. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം തയ്യാറാക്കാൻ വളരെ എളുപ്പമാണ്. വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സും, ഊർജ്ജദായകമായ പാലും ചോക്ലേറ്റിന്റെ പ്രിയപ്പെട്ട രുചിയും ചേരുമ്പോൾ ഇതൊരു സമ്പൂർണ്ണ പാനീയമായി മാറുന്നു.
ചേരുവകൾ
ഈന്തപ്പഴം അരിഞ്ഞത് – ¼ കപ്പ്
ബദാം അരിഞ്ഞത് – ¼ കപ്പ്
ഉണക്ക മുന്തിരി – ¼ കപ്പ്
അണ്ടിപ്പരിപ്പ് അരിഞ്ഞത് – ¼ കപ്പ്
പഴം നുറുക്കിയത് – 1 എണ്ണം
കൊക്കോ പൗഡർ – 1 ടേബിൾസ്പൂൺ
പാൽ – 2 കപ്പ്
തയ്യാറാക്കുന്ന വിധം
മിക്‌സിയുടെ വലിയ ജാറിലേക്ക് പാൽ ഒഴികെ എല്ലാ ചേരുവകളും ചേർത്ത് നന്നായി അടിച്ചെടുക്കുക. നന്നായി അരഞ്ഞുകിട്ടുന്നതിനു വേണമെങ്കിൽ കുറച്ചു പാലു കൂടി ചേർക്കാവുന്നതാണ്. ശേഷം പാലു മുഴുവനും ചേർത്ത് അടിച്ചെടുത്താൽ ഡ്രൈ ഫ്രൂട്ട്സ് ചോക്കോ ഷേക്ക് തയാർ. മധുരത്തിന് ആവശ്യാനുസാരം തേനോ പഞ്ചസാരയോ ശർക്കരയോ ചേർക്കാവുന്നതാണ്.
















