കൊച്ചി: ആലപ്പുഴ അരൂര്‍ ദേശീയപാതയിൽ ഗര്‍ഡര്‍ വീണ് മരിച്ച പിക്ക് അപ് വാൻ ഡ്രൈവറുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം അറിയിച്ചതായി സുഹൃത്ത് ജോമോൻ അറിയിച്ചു.
ഇനിയൊരാൾക്കും ഇത്തരം ഒരു അപകടം ഉണ്ടാകരുത്. കുടുംബത്തിൻ്റെ ഏക അത്താണിയെയാണ് നഷ്ടപ്പെട്ടത്. ഉത്തരവാദിത്തപ്പെട്ടവർ ആരും ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. നഷ്ടപരിഹാരം ഉറപ്പാക്കും വരെ മൃതദേഹം ഏറ്റുവാങ്ങില്ല .അധികൃതരുടെ അനാസ്ഥയിലാണ് കുടുംബത്തിൻ്റെ തീരുമാനമെന്നും ജോമോൻ പറഞ്ഞു.
രാജേഷിന്‍റെ പോസ്റ്റുമോര്‍ട്ടം എറണാകുളം ജനറൽ ആശുപത്രിയിൽ നടക്കും. ബന്ധുക്കൾ അല്പസമയത്തിനകം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തും. അരൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും.
















