വടക്കഞ്ചേരി: ദക്ഷിണാഫ്രിക്കയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശിയായ യുവാവ് മരിച്ചു. ചെന്നക്കപ്പാടം കണ്ടപാത്ത് മോഹനന്റെ മകൻ പ്രവീൺ (36) ആണ് മരിച്ചത്. ചൊവ്വാഴ്ച്ചയാണ് അപകടമുണ്ടായത്. പ്രവീൺ സഞ്ചരിച്ച കാർ കൊക്കയിലേക്കു മറിയുകയായിരുന്നു എന്നാണു വീട്ടുകാർക്കു ലഭിച്ച വിവരം.
രണ്ടു വർഷമായി ഹോട്ടലിൽ കുക്കായി ജോലി ചെയ്യുകയാണു പ്രവീൺ. നാലു മാസം മുൻപാണു നാട്ടിൽ വന്നു മടങ്ങിയത്. അമ്മ: ജാനകി. ഭാര്യ: ശ്രീജ മക്കൾ: ആദിയ, അദ്വൈത് സഹോദരൻ: വിപിൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
















