കറ്റാനം: ബൈക്ക് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. നിയന്ത്രണം വിറ്റ ബൈക്ക് സ്കൂട്ടറിൽ വന്നിടിച്ചുണ്ടായ അപകടത്തിൽ ചെങ്ങന്നൂർ വെൺമണി കുഴിപറമ്പിൽ വടക്കേതിൽ ഗിലയാദ് ഹൗസിൽ മോൻസി മാത്യുവിന്റെ ഭാര്യ ടിൻസി പി തോമസ് (37) ആണ് മരിച്ചത്. മക്കളെ മാവേലിക്കരയിലുള്ള സ്കൂളിലാക്കി മടങ്ങും വഴിയുണ്ടായ അപകടത്തിലായിരുന്നു ടിൻസിക്ക് ജീവൻ നഷ്ടമായത്.
രാവിലെ 9.30ന് കറ്റാനം ജങ്ഷന് വടക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. ടിൻസിയുടെ സ്കൂട്ടറിൽ നിയന്ത്രണം തെറ്റിയെത്തിയ
ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ടിൻസി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കറ്റാനത്തെ ബ്യൂട്ടി പാർലറിലെ ജീവനക്കാരിയായിരുന്നു ടിൻസി.
മക്കളെ സ്കൂളിൽ കൊണ്ടുപോയി വിട്ടതിന് ശേഷം ബ്യൂട്ടി പാർലറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. സംഭവത്തിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ എട്ടുവർഷമായി ടിൻസിയും ഭർത്താവ് മോൻസിയും ഭർത്താവും മക്കൾക്കൊപ്പം മാവേലിക്കര കല്ലുമലയിൽ വാടകയ്ക്ക് താമസിക്കുകയാണ്. മോൻസി മാവേലിക്കര ഇൻഡസ് ഷോറൂം ജീവനക്കാരനാണ് മക്കൾ: ഹെയ്ഡൻ മോൻസി, ഹെയ്സൽ മോൻസി.
















