കോഴിക്കോട് രണ്ടാം ഗേറ്റ് ബസ് സ്റ്റോപ്പിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. കോഴിക്കോട് ചേവായൂർ റൂട്ടിൽ വരികയായിരുന്ന കടുപ്പയിൽ ബസ്സും കോഴിക്കോട് ചെവരമ്പലം റൂട്ടിൽ വരികയായിരുന്ന മാനിർഷ ബസ്സിലെയും ജീവനക്കാർ തമ്മിൽ ആണ് തർക്കം ഉണ്ടായത്.
ഇരു ബസ്സുകളും സിവിൽ സ്റ്റേഷനിൽ എത്തിയപ്പോൾ ഉണ്ടായ സമയക്രമത്തെ ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. ബസ്സുകൾ രണ്ടും രണ്ടാം ഗേറ്റ് ബസ് സ്റ്റോപ്പിൽ എത്തിയതും സങ്കർഷം കടുത്തു. സംഘർഷത്തിനൊടുവിൽ കടുപ്പയിൽ ബസ്സിന്റെ ഡ്രൈവർ മാനിർഷാ ബസ്സിന്റെ മുൻ ഭാഗത്തെ ഗ്ലാസ് ഹോളോ ബ്രിക് ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു.
ബസ്സിന്റെ ഉള്ളിൽ ആളുകൾ ഇരുന്ന സമയത്താണ് സംഭവം നടക്കുന്നത്. ഗ്ലാസ് തല്ലി പൊട്ടിച്ചപ്പോ ബസ്സിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ഒരു യാത്രകാരിക്കും പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ്സുകൾ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇരു ബസ്സുകളും തമ്മിൽ കുറച്ച് ദിവസം മുമ്പും റെയിൽവേ സ്റ്റേഷനു സമീപം വെച്ചും തർക്കം ഉണ്ടായിരുന്നു.
















