Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Pathanamthitta

തകർന്നു വീഴാനുള്ള ഭീഷണിയിൽ ദേവസ്വം സബ്‌ഗ്രൂപ്പ് ഓഫീസ്; ജീവനക്കാർ അപകടത്തിൽ പണിയെടുക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 13, 2025, 01:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോഴഞ്ചേരി: മേൽക്കൂര തകർന്നു വീഴാനുള്ള ഭീഷണിയിലായ കെട്ടിടത്തിൽ ജീവൻ പണയം വച്ച് ദേവസ്വം ജീവനക്കാർ പണിയെടുക്കുന്ന ദയനീയാവസ്ഥ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പുന്നംതോട്ടം ദേവി ക്ഷേത്രത്തിലെ സബ്‌ഗ്രൂപ്പ് ഓഫിസിനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വരുന്നത്.

ഓടിട്ട മേൽക്കൂര ഏതു നിമിഷവും തകർന്ന് വീഴാവുന്ന നിലയിലാണ്. കഴുക്കോലുകളും പട്ടികകളും ചിതലരിച്ചിരിക്കുകയാണ്. നിരവധി ഓടുകൾ ഇളകിയതോടെ മഴവെള്ളം നേരിട്ട് കെട്ടിടത്തിനുള്ളിലേക്ക് പതിക്കുന്നു.

വർഷങ്ങൾക്കുമുൻപ് നിർമിച്ച ഈ രണ്ടുമുറി കെട്ടിടത്തിൽ, ഒരു മുറി ഓഫിസായും മറ്റൊന്ന് ജീവനക്കാർക്കുള്ള വിശ്രമ മുറിയായും ഉപയോഗിക്കുന്നു. എന്നാൽ ഇപ്പോൾ ജീവനക്കാർക്കു മേൽക്കൂര തലയിലേക്കു വീഴരുതെന്ന പ്രാർത്ഥനയോടെയാണ് അകത്തേക്കു കടക്കേണ്ടി വരുന്നത്.

മഴവെള്ളം വീണാൽ നശിക്കുന്ന രേഖകളും സാധനങ്ങളും ക്ഷേത്രത്തിനുള്ളിലെ മറ്റുമുറികളിൽ താൽക്കാലികമായി സൂക്ഷിച്ചിരിക്കുകയാണ്. വെള്ളം വീണാലും നശിക്കാത്തവ മാത്രമാണ് ഈ കെട്ടിടത്തിൽ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.

രസീതുകളും പ്രധാന രേഖകളും ഇത്തരത്തിലുള്ള അപകടാവസ്ഥയിലുള്ള സ്ഥലത്ത് സൂക്ഷിക്കേണ്ടി വരുന്നതോടെ ആവശ്യമായ രേഖകളിൽ എന്തെങ്കിലും തിരിമറി സംഭവിച്ചാൽ ഉത്തരവാദിത്വം തങ്ങളിലേക്കായിരിക്കും എന്ന ആശങ്കയിലാണ് ജീവനക്കാർ.

പുന്നംതോട്ടം സബ്‌ഗ്രൂപ്പിന്റെ കീഴിലാണ് ഈ ക്ഷേത്രം. ആറന്മുള അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിൽ പ്രവർത്തിക്കുന്ന സബ്‌ഗ്രൂപ്പ് ഓഫീസറാണ് ചുമതല വഹിക്കുന്നത്. കൂടാതെ വാച്ചർ, കഴകം, മേൽശാന്തി, തളി എന്നീ ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. ദൂരത്തുനിന്ന് എത്തുന്ന ജീവനക്കാർക്കു വസ്ത്രംമാറ്റാനുള്ള സൗകര്യം പോലുമില്ല എന്നതാണ് മറ്റൊരു വേദനാജനക വാസ്തവം.

ക്ഷേത്രത്തിന്റെയും ആനക്കൊട്ടിലിന്റെയും നിർമാണപ്രവർത്തനങ്ങൾ നടന്ന സമയത്ത് തന്നെ ഉപദേശക സമിതി ഭാരവാഹികൾ ഓഫീസ് നവീകരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും, ദേവസ്വം ബോർഡിൽ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ല.

ReadAlso:

ഓണത്തിന് അയ്യനെ കാണാം; ശബരിമലയില്‍ വെള്ളിയാഴ്ച വരെ ദര്‍ശനം, ഇന്ന് നട തുറക്കും

മാലിന്യ മുക്ത പമ്പ: സ്മരണരാവിന്ദം നന്ദുണി കലാ കായിക സമിതി വേസ്റ്റ് ബിന്‍ സ്ഥാപിച്ചു

പത്തനംതിട്ടയിൽ 12 വയസ്സുകാരനുമായി സൗഹൃദം സ്ഥാപിച്ചു കഞ്ചാവ് നൽകി പീഡനം; യുവാവ് പിടിയിൽ

പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണ മോഷണം: കൊട്ടാരം പ്രതിനിധിയെന്ന വ്യാജേനയെത്തി കാണിപ്പൊന്ന് തട്ടിയെടുത്തു

വീട്ടുകാരുമായി പിണങ്ങി ട്രാൻസ്ഫോർമറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; മൂന്നര മണിക്കൂറിന് ശേഷം അഗ്നിരക്ഷാസേന താഴെയിറക്കി

അന്നത്തെ ഭാരവാഹികൾ മാവേലിക്കരയിലെ മരാമത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫിസിനെയും ചെങ്ങന്നൂർ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫിസിനെയും പലതവണ സമീപിച്ചെങ്കിലും, “ഉടൻ പരിഹരിക്കാം” എന്ന ഉറപ്പുകൾ മാത്രമാണ് ലഭിച്ചതെന്നും ഒരു നടപടിയും നടപ്പായില്ലെന്നും അവർ പറയുന്നു.

ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കി ഇപ്പോഴും പ്രവർത്തനം തുടരുന്ന ഈ ഓഫീസ്, ദേവസ്വം ബോർഡിന്റെ അനാസ്ഥയുടെ മറ്റൊരു തെളിവായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

Tags: Devaswom Sub-Group OfficeEmployees workingപുന്നംതോട്ടം ദേവി ക്ഷേത്രത്തിലെ സബ്‌ഗ്രൂപ്പ് ഓഫീസ്

Latest News

​രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം | Acute coal shortage in the country

ആര്യാടൻ്റെ കരാർ റദ്ദാക്കിയത് വൈദ്യുതി പ്രതിസന്ധിയുടെ മൂർച്ച കൂട്ടി, കരാർ റദ്ദാക്കിയവരാണ് പ്രതിസന്ധിക്ക് കാരണം; മന്ത്രി സണ്ണി ജോസഫ് | kerala esa inhabited areas must be excluded sunny joseph

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

കേരള പോലീസ് അത്‌ലറ്റിക് & ഗെയിംസ് മീറ്റ് 2026: സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ തിരുവനന്തപുരത്ത്

ആദ്യ ഭാര്യയ്ക്ക് പെന്‍ഷന്‍, രണ്ടാം ഭാര്യയ്ക്ക് ഗ്രാറ്റുവിറ്റി ;മരിട്ടും തീരാത്ത കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്റെ പൊല്ലാപ്പ് കോടതി പരിഹരിച്ചത് ഇങ്ങനെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies