തിരുവനന്തപുരം: അഴിമതി തുറന്നുകാട്ടിയത് കൊണ്ടല്ലേ സിറ്റിംഗ് മേയർ ഇലക്ഷന് മത്സരിക്കാത്തതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍. ബിജെപി വികസനം ചര്‍ച്ചയാക്കിയതോടെയാണ് ആര്യാ രാജേന്ദ്രന്‍ മല്‍സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ഭയമാണ് കാരണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. മനോരമ ന്യൂസ് പുറത്തുവിട്ട വീഡിയോ കാണാം.
ലോകം തന്നെ ശ്രദ്ധിക്കപ്പെടുന്ന മേയറാണ് ആര്യാ രാജേന്ദ്രനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ന്യൂയോർക്ക് കോർപ്പറേഷന്റെ മേയർ പറഞ്ഞ കാര്യവും അദ്ദേഹം പറഞ്ഞു. ലോകത്ത് തന്നെ ഇത്രയും പ്രായം കുറഞ്ഞ വനിത തിരുവനന്തപുരത്ത് മേയർ ആയത് മനസിലാക്കിയ അദ്ദേഹം, ഇനി എന്നാണ് ന്യൂയോർക്കിൽ ചെറുപ്പക്കാരിയായ അല്ലങ്കിൽ ചെറുപ്പക്കാർ വരിക എന്ന് അദ്ദേഹം അന്ന് എഴുതിയിരുന്നതായും അതിനെ തുടർന്നാണ് ഇന്ന് അവിടെ പുതിയ മേയർ വന്നതെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ ലോകം ശ്രദ്ധിക്കപ്പെട്ട ആളാണ് തിരുവനന്തപുരത്ത് മേയറായിരുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ഇത്തവണ മല്‍സരിച്ച് ജയിച്ചാലും ഡെപ്യൂട്ടി മേയറാകാനെ സാധിക്കൂ. അതാണ് മല്‍സരിപ്പിക്കാത്തതിന് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആര്യയെ ലോക്സഭ, നിയമസഭ പോലുള്ള ഉയര്‍ന്ന സ്ഥലത്തേക്ക് പരിഗണിക്കുമെന്നും ആദ്യമായി സി.പി.എം സംസ്ഥാന സെക്രട്ടറി വെളിപ്പെടുത്തി.
















