കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈൽ പടയങ്കുടി സ്വദേശിനി ഇ.കെ. ലീന (46) യാണ് മരിച്ചത്.
അമിത അളവിൽ ഗുളിക കഴിച്ചതിനെത്തുടർന്ന് അവശയായ അവരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രാവിലെ ഒൻപത് മണിയോടെയാണ് നാലാം നിലയിലെ 401-ാം വാർഡിന്റെ ശുചിമുറിയിൽ യുവതിയെ തൂങ്ങി നിലയിൽ കണ്ടെത്തിയത്.
വാർഡിൽ നിന്ന് ഏറെ നേരം പുറത്തുവരാത്തതിനെത്തുടർന്ന് ആശുപത്രി ജീവനക്കാർ പരിശോധന നടത്തിയപ്പോൾ സംഭവം മനസിലായി. ഉടൻ കെട്ടഴിച്ച് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലീനയുടെ മരണം ആശുപത്രി പരിസരത്ത് ദുഃഖം പരത്തിയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവ്: സന്തോഷ്. മകൻ: യദുനന്ദ്.
















